ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം; കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇപ്പോൾ കഫീല്‍ ഖാനെതിരെയുള്ള നടപടി

ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ പുതിയ അന്വേഷണ ഉത്തരവിട്ടു. 

ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇപ്പോൾ കഫീല്‍ ഖാനെതിരെയുള്ള നടപടി. 

ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10 നാണ് 60 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുന്നത്. സംഭവത്തില്‍ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാന്‍ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചാണ് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം എഇഎസ് വാര്‍ഡിന്‍റെ നോഡല്‍ ഓഫീസറായിരുന്ന കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

നിലവിൽ ഏഴ് കുറ്റാരോപണങ്ങളാണ് കഫീല്‍ ഖാനെതിരെ അന്വേഷിക്കുകയെന്നും  ഇതുവരെ കഫീല്‍ ഖാന്‍ കുറ്റവിമുക്തനായിട്ടില്ല, മാധ്യമങ്ങളിലൂടെ കഫീല്‍ ഖാന്‍ നടത്തുന്നത് തെറ്റായ വിവരങ്ങളാണെന്നും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി രജ്നീഷ് ദുബ്ബേ പറഞ്ഞു.

Content Highlights: New probe order against Kafeel Khan.