റാഞ്ചി ജില്ലയിലെ ദാസാമില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു

കാഞ്ചന്‍ പ്രസാദ് മഹ്തോ, അഖിലേഷ് റാം എന്നീ പൊലീസുകാരാണ് കൊല്ലപ്പെട്ടത്

ജാര്‍ഖണ്ഡില്‍ റാഞ്ചി ജില്ലയിലെ ദാസാമില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പില്‍  രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. കാഞ്ചന്‍ പ്രസാദ് മഹ്തോ, അഖിലേഷ് റാം എന്നീ പൊലീസുകാരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെ നേരിടുന്നതില്‍ പ്രത്യേക പരിശീലനം നേടിയ പൊലീസ് വിഭാഗമായ ജാര്‍ഖണ്ഡ് ജാഗ്വാറില്‍പെട്ടവരാണ് ഇവര്‍.

തെരച്ചിലിനെത്തിയ പൊലീസുകാരെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചെങ്കിലും മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞു.

Content Highlights: Two police officers dead in the Maoist attack in Ranchi.