ആസ്ബറ്റോസ് അംശം; 33,000 ടിന്നുകൾ തിരികെ വിളിച്ച് ജോൺസൺ ആൻഡ് ജോൺസൺ 

johnson-johnson-recalls-baby-powder-after-tests-show-asbestos-in-sample

ബേബി പൗഡറിന്റെ 33,000 ടിന്നുകള്‍ തിരികെ വിളിച്ച്‌​ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍. ഓൺലൈനിൽ വാങ്ങിയ ഒരൊറ്റ കുപ്പിയിൽ നിന്നുള്ള സാമ്പിളുകളിൽ ചെറിയ അളവിൽ ആസ്ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന്​ അമേരിക്കയിലാണ്​ പൗഡര്‍ ടിന്നുകള്‍ തിരികെ വിളിച്ചത്​. ഇതാദ്യമായാണ്​ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ പൗഡര്‍ ടിന്നുകള്‍ തിരികെ വിളിക്കുന്നത്​.

 ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിനെതിരെ നിരവധി കേസുകളാണ്​​  ഇപ്പോൾ  നിലനില്‍ക്കുന്നത്​. ഇതില്‍ പലതിലും നിയമ നടപടികള്‍ തുടരുകയാണ്​. കുപ്പികൾ പരീക്ഷിച്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി (എഫ്ഡിഎ) പ്രവർത്തിക്കുന്നുണ്ടെന്നും ഉൽപ്പന്നം എങ്ങനെ, എപ്പോൾ മലിനീകരിക്കപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കമ്പനി അറിയിച്ചു. മലിനമായ കുപ്പിയിൽ ഒരു തരം ആസ്ബറ്റോസ് ക്രിസോടൈൽ നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് എഫ്ഡിഎ വക്താവ് ഗ്ലോറിയ സാഞ്ചസ്-കോണ്ട്രെറാസ് പറഞ്ഞു. എഫ്ഡി‌എ പരീക്ഷിച്ച മറ്റൊരു ജോൺസന്റെ ബേബി പൗഡർ ആസ്ബറ്റോസിന് നെഗറ്റീവ് ആണെന്നും പറഞ്ഞു.