അറുത്ത 47,000 പന്നികളിലെ ചോരയും വഹിച്ച് ഒരു നദി

pig slaughter in South Korean river

പതിനായിരക്കണക്കിന് പന്നികളെ വെട്ടിയപ്പോൾ ചോരപ്പുഴയായി ഇംജിൻ നദി.
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇംജിന്‍ നദിക്ക് സമീപം പതിനായിരക്കണക്കിന് പന്നികളെ വെട്ടിയപ്പോൾ ഇവയുടെ കൂട്ടിയിട്ട അവശിഷ്ടങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര കനത്ത മഴയെത്തുടര്‍ന്ന് ഒഴുകി പുഴയില്‍ പതിച്ചതാണ് നദിയെ ചോരപ്പുഴയാക്കിയത്. ഇംജിൻ നദി ചുവന്നൊഴുകുന്നതിന്റെ ഫോട്ടോഗ്രാഫുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകര്‍ പുറത്തു വിട്ടത് വലിയ വിവാദമായിട്ടുണ്ട്.

‘ഏഷ്യന്‍ സ്വിന്‍ ഫ്‌ളൂ’ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യോണ്‍ ചെന്‍ കൗണ്ടിയില്‍ ആയിരുന്നു ഒറ്റദിവസം 47,000 പന്നികളെയാണ് അറുത്തത്. തോലും മറ്റ് അവശിഷ്ടങ്ങളും മറവുചെയ്യാന്‍ പ്‌ളാസ്റ്റിക് കണ്ടെയ്‌നറുകള്‍ കിട്ടാതെ വന്നതിനാൽ ഇവ വ്യാപകമായി കരയില്‍ ഉപേക്ഷിച്ചു. ശക്തമായി മഴ പെയ്യുകയും ചെയ്തതോടെ മാംസ പിണ്ഡങ്ങളിലെ രക്തം പുഴയിലെത്തി. അസുഖവും അണുബാധയും ഉണ്ടാകാന്‍ കാരണമാകുന്ന ഈ വെള്ളം സമീപത്തെ കര്‍ഷകരും മറ്റും താമസിക്കുന്ന ഇടങ്ങളിലേക്കാണ് എത്തിയത്. പന്നിവെട്ട് മൂലം ഉണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് കാര്‍ഷിക മന്ത്രാലയം പറയുന്നത്. അതേസമയം മാംസാവശിഷ്ടങ്ങള്‍ ശരിയായ വിധമാണോ സംസ്‌ക്കരിച്ചത് എന്ന പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ സ്വിന്‍ ഫ്‌ളൂ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരങ്ങളില്‍ ഒന്നായിരുന്നു യോഞ്ചിയോന്‍. ചോര പുഴയായി ഒഴുകിയ സ്ഥലങ്ങളിലെ പ്രദേശവാസികൾക്ക് ഉത്ക്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്.

നേരത്തെ സ്വിന്‍ഫ്‌ളൂ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 380,000 പന്നികളെയാണ് വെട്ടിയത്. പന്നികളില്‍ രോഗം മോശമായ രീതിയില്‍ പടര്‍ന്നിരുന്നു. അതേ സമയം രോഗം മനുഷ്യരിലേക്ക് പടര്‍ന്നിരുന്നില്ല എന്നാണ് അധികൃതർ പറഞ്ഞത്. ഈ വര്‍ഷം വിയറ്റ്‌നാമില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഇതുവരെ 5.7 ദശലക്ഷം പന്നികളെയാണ് വെട്ടിയത്. ചൈനയില്‍ 2018 ല്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1.2 ദശലക്ഷം പന്നികളെ കൊലപെടുത്തിയിരുന്നു.

Highlight; North Korean: swine flu is deadly to pigs but is not a threat to humans.