മഹാരാഷ്ട്രയിൽ ശിവസേന– എൻസിപി– കോൺഗ്രസ് സഖ്യസർക്കാരിന് കളമൊരുങ്ങുന്നു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. 5 വര്‍ഷം ശിവസേനക്ക് മുഖ്യമന്ത്രി പദം നല്‍കും. എന്‍സിപിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയും ചെയ്യും. ഒത്തുതീര്‍പ്പ് ഫോര്‍മുല വിജയച്ചു എന്നാണ് സൂചന.
മൂന്നു പാര്‍ട്ടിയിലെ നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് 48 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാരില്‍ എന്‍സിപിക്ക് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം. രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ് തുടങ്ങി ഏറെക്കാലമായി ശിവസേന ഉയർത്തിക്കാട്ടുന്ന വിഷയങ്ങളിലും ഹിന്ദുത്വ അജൻഡയിലും അവരുടെ ഇനിയുള്ള നിലപാട് എന്താകുമെന്നാണ് ബിജെപി ഉൾപ്പെടെ ഉറ്റുനോക്കുന്നത്.
Content Highlight; Maharashtra CM will be from Shiv Sena