സമീപനത്തിലൂടെ അംഗപരിമിതിയ്ക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്, വികലാംഗക്ഷേമ കോര്പ്പറേഷന്, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്.
ഭിന്നശേഷിത്വം തടയുന്നതിനുള്ള പ്രാരംഭ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെൻ്റർ, റീജിയണല്‍ ഏര്‍ളി ഇൻറെർവെന്ഷന് സെൻൻ്ററുകള് നിഷ്, നിപ്മര്‍ മുഖേന നടത്തുന്ന പ്രാരംഭ ഇടപെടല്‍ എന്നിവ പുരസ്കാരം നൽകുന്നതിന് കാരണമായി.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാൻ ‘അനുയാത്ര’ പദ്ധതി എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. ഭിന്നശേഷി തടയാൻ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ രൂപീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് കൊണ്ടുവന്നു.
തൊഴിൽ സംവരണം ഉറപ്പാക്കാൻ ഇടപെടൽ, തടസ്സരഹിതമായി സഞ്ചരിക്കാൻ ബാരിയർ ഫ്രീ കേരള, വിവിധ നൈപുണ്യവികസന പദ്ധതികൾ, നിരാമയ ഇൻഷുറൻസിൽ ദേശീയതലത്തിൽ മികച്ച പങ്കാളിത്തം, നാഷണൽ ട്രസ്റ്റിന് കീഴിൽ ഏറ്റവും കൂടുതൽ രക്ഷാകർതൃത സർട്ടിഫിക്കറ്റ് വിതരണം, അടിയന്തിര ഘട്ടങ്ങൾ നേരിടാൻ പരിരക്ഷ പദ്ധതി, ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുന:രധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികള്‍, അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിരക്ഷ പദ്ധതി, സാങ്കേതികവിദ്യയുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ് ടെക്നോളജി തുടങ്ങിയ എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനത്തിന് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.
2016ലെ ആര്.പി.ഡബ്ലിയു.ഡി. ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതിനും ആയതിൻറെ ഭാഗമായി എല്ലാ തലങ്ങളിലും ആക്ടിൻറെ വ്യവസ്ഥകള്‍ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനും സാമൂഹ്യനീതി വകുപ്പിനു സാധിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയിലെ സേവനം സമ്പൂര്‍ണതയിലെത്തിക്കുന്നതിനുള്ള മനുഷ്യവിഭവശേഷി രൂപീകരിക്കുന്നതിനും നിഷ് മുഖേന നടത്തുന്ന വിവിധ കോഴ്സുകള്‍ മുഖേന സാധ്യമായതും അവാർഡിന് പരിഗണിച്ചിട്ടുണ്ട്.
2019 ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച അപ്തവാക്യമായ ‘The Future is Accessible’ സാധ്യമാക്കും വിധം ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കാന്‍ സാധ്യമായതും നേട്ടമായിരുന്നു.
Content highlight; Kerala, the best state to promoting empowerment of differently-abled people