റേഷന്‍ ഇനി മുതല്‍ വീട്ടുമുറ്റത്തെത്തും

mobile ration

റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി ഇനി മുതല്‍ റേഷന്‍ കടയില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. പലചരക്ക് സാധനങ്ങള്‍ നിറച്ച വണ്ടിയുമായി ഇനി മുതല്‍ സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ വീട്ടുമുറ്റത്തെത്തും. ഒരു ദിവസം ആവശ്യമുള്ള റേഷന്‍ സാധനങ്ങളുമായി പുറപ്പെടുന്ന വണ്ടിയില്‍ രണ്ട് ജീവനക്കാരാണുണ്ടാവുക. അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നഗരപ്രദേശങ്ങളിലാണ് നടപ്പിലാക്കുക.

വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനാല്‍ മൊബൈല്‍ റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം അതേ മാസം മറ്റൊരിടത്ത് നിന്നുകൂടി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല. വാഹനം എത്തുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി മാധ്യമങ്ങളിലൂടെ അറിയിക്കും. അതുപോലെ കൗണ്‍സിലര്‍മാര്‍, റെസിഡന്‍ഷ്യന്‍ അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാകും വണ്ടി നിര്‍ത്തേണ്ട സ്റ്റോപ്പുകള്‍ നിശ്ചയിക്കുക.

content highlights; Mobile ration shop from next year