രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി വാവെയ്

Huawei

രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി വാവെയ്.  മൂന്നുമാസം കൊണ്ട് 6.62 കോടി സ്മാര്‍ട്ട്ഫോണുകളാണ് വാവെയ് ലോകത്തിന്റെ പലഭാഗത്തേക്ക് കയറ്റുമതി ചെയ്തത്. ഗൂഗിളിന്റെ നിരോധനവും അമേരിക്കയില്‍ നിന്നുള്ള വിലക്കുമെല്ലാമുണ്ടായിട്ടും ലോകത്തെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് തളരാതെ മുന്നേറുന്നു.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന 42.4 ശതമാനം സ്മാര്‍ട്ട്ഫോണുകളും വാവെയുടേതാണ്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിറ്റ കമ്പനി ദക്ഷിണകൊറിയന്‍ വമ്പന്മാരായ സാംസങാണ്.

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളില്‍ മൂന്നാം സ്ഥാനം ആപ്പിളിനാണ്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 12 ശതമാനമാണ് ഐഫോണുകളുടെ വിഹിതം. ഒപ്പൊ 3.23 കോടി ഫോണുകളും ഷവോമി 3.17 കോടി ഫോണുകളും മൂന്നുമാസക്കാലത്ത് വിറ്റു.
വിവോ വിറ്റത് 3.13 കോടി ഫോണുകളാണ്. ഈ കാലയളവില്‍ വില്‍പനയില്‍ കുതിപ്പ് നടത്തിയ കമ്പനി റിയല്‍ മിയാണ്. റിയല്‍മി ഈ വര്‍ഷം വിറ്റത് 1.02 കോടി ഫോണുകളാണ്.

Content Highlight; Huawei retained Second position in the International market