ആഷിഖ്‌ അബുവിൻറെ ബോളിവുഡ്‌ ചിത്രം ഒരുങ്ങുന്നു ; നായകൻ ഷാരൂഖ്‌ ഖാൻ

ashiq abu next project with sharukh khan

ശ്യാം പുഷ്‌കരൻറെ തിരക്കഥയിൽ ബോളിവുഡിൻറെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന ആഷിക് അബു ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ചര്‍ച്ചകള്‍ ഷാരൂഖിൻറെ മുംബൈയിലെ വീട്ടിൽ നടന്നു. ആഷിക് അബു സംവിധാന൦ ചെയ്ത 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന്‍ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.

മലയാളത്തിൽ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ബോളിവുഡ് ചിത്രമെന്ന് ആഷിക് അബു പ്രതികരിച്ചു. മലയാള സിനിമയെക്കുറിച്ച് വളരെ കാര്യമായാണ് ഷാരൂഖ് സംസാരിക്കുന്നത്. അദ്ദേഹം നമ്മുടെ സിനിമകള്‍ ഫോളോ ചെയ്യുന്നുണ്ടെന്നും മലയാള സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹത്തിനെന്നും ആഷിക് അബു പറഞ്ഞു. സിനിമയെ സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Content highlights: ashiq Abu starts his new movie project with king khan