ദിലീഷ് പോത്തൻ- ശ്യാം പുഷ്കരൻ- ഫഹദ്‌ ഫാസിൽ കൂട്ടുകെട്ട് വീണ്ടും; ‘ജോജി’ അടുത്ത വർഷത്തേക്ക് 

Dileesh Pothen's new movie announced

മഹേഷിൻ്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്സാക്ഷികൾക്കും ശേഷം ദിലീഷ് പോത്തൻ വീണ്ടും സംവിധായകനാകുന്നു. ‘ജോജി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകൻ ഫഹദ് ഫാസിലാണ്. മഹേഷിൻ്റെ പ്രതികാരത്തിന് തിരക്കഥ എഴുതിയ ശ്യം പുഷ്കരൻ തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. വില്യം ഷേക്സ്പിയറിൻ്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ദിലീഷ് പോത്തൻ അറിയിച്ചു. 

Image may contain: text

ചിത്രത്തിൻ്റെ ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തൻ്റേയും ശ്യാം പുഷ്‌കരൻ്റേയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിൻ്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെെജു ഖാലിദ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ക്രെെം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദും ജോജു ജോർജും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ എത്തും. 

content highlights: Dileesh Pothen’s new movie announced