മഹേഷ് നാരായണൻ്റെ തിരക്കഥയിൽ ‘മലയൻ കുഞ്ഞ്’ വരുന്നു; നായകനായി ഫഹദ് ഫാസിൽ 

Malayan Kunju, Fahadh Faasil's new movie with Mahesh Narayanan and Sajimon

മഹേഷ് നാരായണൻ തിരക്കഥയെഴുതി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ‘മലയൻ കുഞ്ഞ്’ ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ എത്തുന്നു. ചിത്രം നിർമ്മിക്കുന്നത് സംവിധായകനും ഫഹദിൻ്റെ പിതാവുമായ ഫാസിൽ ആണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

Sajimon’s directorial, Malayan Kunju

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജി പൂർത്തിയാക്കി 2021 ജനുവരിയിൽ  ഫഹദ് ഫാസിൽ മലയൻ കഞ്ഞിൽ ജോയിൻ ചെയ്യും. കൊവിഡ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ഫഹദ് ഫാസിൽ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് മലയൻ കുഞ്ഞ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സീ യു സൂൺ, ഇരുൾ, ജോജി എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

ചിത്രത്തിന് സുഷിൻ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസെെനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണൻ കോസ്റ്റിയൂംസും നിർവഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രോഡക്ഷൻ കൺട്രോളർ. സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.   

content highlights: Malayan Kunju, Fahadh Faasil’s new movie with Mahesh Narayanan and Sajimon