നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. സ്വന്തം ജീവിതത്തേക്കാളേറെ താൻ ഫഹദിനെ സ്റ്റേഹിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് നസ്രിയ ഫഹദിന് ആശംസകൾ നേർന്നത്.
ഞാൻ അറിയുന്ന ഏറ്റവും അലിവുള്ള മനുഷ്യന്, ഞാൻ അറിയുന്ന ഏറ്റവും പച്ചയായ മനുഷ്യന്, ഞാൻ അറിയുന്ന ഏറ്റവും കരുതലുള്ള മനുഷ്യന്, എൻ്റെ ഭർത്താവിന് പിറന്നാൾ ആശംസകൾ. എൻ്റെ ജീവിത്തേക്കാൾ ഏറെ ഞാൻ നിന്നെ സ്റ്റേഹിക്കുന്നു നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നീയുമായി പ്രണയത്തിലാകുമ്പോൾ നമ്മൾ ഇത്ര നല്ല സുഹൃത്തുക്കളാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും നിന്നെ ജനിപ്പിച്ചതിന് എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയുമെന്നും നസ്രിയ കുറിച്ചു.
content highlights: Nazriya birthday wishes to Fahadh Faasil