സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് എ സീരിസിൽ പുതിയ സ്മാർട്ഫോണുകൾ അവതരിപ്പിച്ചു. ഇൻഫിനിറ്റി ഒ-ഡിസ്പ്ലേ ഡിസൈനും, ക്വാഡ് റിയർ ക്യാമറകളുമുള്ള ഗാലക്സി A51, ഗാലക്സി A71 എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. സാംസങ് ഗാലക്സി A50 സ്മാർട്ഫോണിൻറെ പിൻഗാമിയായാണ് ഗാലക്സി A51 ഗ്രേഡിയൻ്റ് ബാക്ക് ഫിനിഷിംഗിൽ വിപണിയിലെത്തുന്നത്.
വിയന്നയിൽ ഗാലക്സി A51 ഹാൻഡ്സെറ്റിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് കമ്പനി നൽകിയ വില VND 7,990,000 ആണ്. ഏകദേശം 24,500 ഇന്ത്യൻ രൂപയാണ്. ഡിസംബർ 16 മുതൽ ഫോൺ പ്രീ-ഓർഡർ ചെയ്യാൻ സാധിക്കും. ഡിസംബർ 27 മുതലാണ് വിയറ്റ്നാം വിപണിയിൽ ഗാലക്സി A51 വില്പനയ്ക്കെത്തുക. വിയറ്റ്നാം ഒഴികെയുള്ള രാജ്യങ്ങളിൽ ഫോണിന് എത്ര വില വരും എന്നുള്ള കാര്യം സാംസങ് ഇതുവരെ അറിയിച്ചിട്ടില്ല.
പ്രിസം ക്രഷ് ബ്ലാക്ക്, വൈറ്റ്, ബ്ലൂ, പിങ്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. വിയറ്റ്നാം ഒഴികെയുള്ള സ്ഥലങ്ങളിൽ സാംസങ് ഗാലക്സി A51 സ്മാർട്ഫോണിൻറെ 4 ജിബി, 6 ജിബി, 8 ജിബി റാം പതിപ്പുകൾ ലഭ്യമാകും. 64 ജിബിയും 128 ജിബിയുമായിരിക്കും സ്റ്റോറേജ്.
ഡ്യൂവൽ സിം (നാനോ) ഹാൻഡ്സെറ്റായ സാംസങ് ഗാലക്സി A51, One UI 2.0 ടോപ്പിലുള്ള ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിക്കുന്നത്. 6.5-ഇഞ്ചുള്ള ഫുൾ-HD+ (1080×2400 പിക്സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-O ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിന് സാംസങ് നൽകിയിരിക്കുന്നത്.
ഒക്ട-കോർ SoC ഉള്ള പ്രൊസസർ പെയർ ചെയ്തിരിക്കുന്നത് 8 ജിബി റാമുമായാണ്. 48-മെഗാപിക്സൽ പ്രൈമറി സെൻസർ, 12-മെഗാപിക്സൽ സെക്കൻ്ററി സെൻസർ, 5-മെഗാപിക്സൽ മാക്രോ സെൻസർ, 5-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ക്വാഡ് ക്യാമറ സജ്ജീകരണത്തിലുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 32-മെഗാപിക്സലായുള്ള സെൻസറും നൽകിയിട്ടുണ്ട്.
128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് സാംസങ് ഗാലക്സി A51 ഹാൻഡ്സെറ്റിൽ നൽകിയിരിക്കുന്നത്. ഒരു മൈക്രോ എസ്ഡി കാർഡിൻറെ സഹായത്തോടെ ഇത് 512 ജിബി വരെ വികസിപ്പിക്കാനാവും. 4G LTE, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ A-ജിപിഎസ്, USB ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഹാൻഡ്സെറ്റിലുണ്ട്. 4,000 mAh ബാറ്ററിശേഷി, ഈ ബാറ്ററി 15W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ചെയ്യും.
Content highlight; Samsung A series new model A51 has launched.