ടിക് ടോക് ചെയ്യുന്നതിടെ യുവാവിന് തടാകത്തില്‍ ദാരുണാന്ത്യം

ഹൈദരാബാദ്: ടിക് ടോകില്‍ വീഡിയോ ചെയ്യുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു. ഹൈദരാബാദില്‍ ബന്ധുവിനോടൊത്ത് തടാകത്തില്‍ കുളിക്കുന്നതിനിടെയാണ് നരസിംഹലു(24) എന്ന യുവാവ് ടിക് ടോക് ചെയ്യാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ മുങ്ങി മരിക്കുകയായിരുന്നു.

നരസിംഹലു വീഡിയോ ചെയ്യുമ്പോള്‍ ഏത് ചിത്രീകരിച്ചത് ബന്ധുവായിരുന്നു. ആഴമുള്ള ഭാഗത്തേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് നരസിംഹലു മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരെത്തി യുവാവിനെ കരയ്ക്കു കയറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here