അമേരിക്കയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ടിക് ടോക്

TikTok Threatens to Challenge Trump’s Executive Order Banning Video App in Court

അമേരിക്ക നടത്തുന്ന അടിച്ചമർത്തലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടിക് ടോക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് ടിക് ടോക് നിയമ നടപടി തേടുന്നത്. ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയ്ക്കുമായി ടിക്ക് ടോക്കിനെ ചൈന ഉപയോഗപെടുത്തുന്നതിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപ് ടിക്ക് ടോക്കിനെതിരെ ആരോപണം ആവർത്തിച്ചത്. ടിക് ടോക്ക് കമ്പനിയായ ബൈറ്റ് ഡാൻസുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ നിർദേശം നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പു വെക്കുകയും ചെയ്തു. ഓഗസ്റ്റ് ആറിന് ഒപ്പു വെച്ച ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് കമ്പനി നിയമ നടപടി തേടുന്നത്. നിയമ വാഴ്ച അവസാനിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്താനും തങ്ങളുടെ കമ്പനിയോടും ഉപഭോക്താക്കളോടും ന്യായമായ രീതിയിൽ ഇടപെടണമെന്നുമാണ് ടിക് ടോക് ആവശ്യപെടുന്നത്. അടുത്തയാഴ്ച കമ്പനി കേസ് ഫയൽ ചെയ്യും.

Content Highlights; TikTok Threatens to Challenge Trump’s Executive Order Banning Video App in Court