ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്ത്; ആശങ്കയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ്

tik tok

സമൂഹമാധ്യമങ്ങളില്‍ ടിക്ക് ടോക്കിന് ജനപ്രീതിയേറുന്നു. ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ് ആശങ്കയിലാണ്. കുഞ്ഞന്‍ വിഡിയോകള്‍ കൊണ്ടാണ് കോടിക്കണക്കിന് ജനങ്ങളെ ടിക്ടോക് കൂടെ നിര്‍ത്തുന്നത്. കരുത്തനായി ടിക്ടോക് മാറുന്നതോടെ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള കരുത്തന്‍ കമ്പനികള്‍ വിയര്‍ക്കുകയാണെന്ന് ടെക് ലോകം പറയുന്നു.

15 സെക്കൻ്റുള്ള വിഡിയോകളാണ് ടിക്ടോകിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രണ്ടാമത്ത ആപ്പ് ടിക്ടോക് ആയിരുന്നുവെന്നതും ഫെയ്‌സ്ബുക്കിന് തലവേദന കൂട്ടുന്നുണ്ട്. ഫെയ്‌സ്ബുക്കിനെയും മെസഞ്ചറിനെയും പിന്തള്ളിയാണ് ടിക്ടോക് ഈ നേട്ടം സ്വന്തമാക്കിയത്. ടിക്ടോകും അതിന്റെ ചൈനീസ് പതിപ്പും 74 കോടി ഡൗണ്‍ലോഡെന്ന മാജിക് നമ്പറിലേക്കാണ് എത്തിയതെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ കണക്ക് വ്യക്തമാക്കുന്നു.

Content Highlights: tik tok downloads reached the record number