മുംബൈയില്‍ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടതോടെ വിമാനങ്ങള്‍ ഉള്‍പ്പടെ റദ്ദാക്കി

ഇന്ന് മാത്രം 30 വിമാനങ്ങളാണ് റദ്ദാക്കിയത്.

മുംബൈ: മുംബൈയില്‍ വീണ്ടും മഴ കനക്കുന്നു. റോഡും റെയിലും വിമാനത്താവളം ഉള്‍പ്പെടെ വെള്ളത്തിലായതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. ഇന്ന് മാത്രം 30 വിമാനങ്ങളാണ് റദ്ദാക്കിയത്.

വരും ദിവസങ്ങളില്‍ മഴ കനത്തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. വെള്ളി, ശനി ദിവസങ്ങളോടെ മഴ കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്.

കുര്‍ള, ചുനഭട്ടി, സയണ്‍, കിങ് സര്‍ക്കിള്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല കുടങ്ങിയ നിരവധി പ്രദേശങ്ങല്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും മൂന്നു മീറ്ററിലധികം മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തുടര്‍ച്ചയായ നാലാം തവണയാണ് മുംബൈയില്‍ കനത്ത മഴ ലഭിക്കുന്നത്.

Content Highlights: 30 flights cancelled due to heavy rain in Mumbai

LEAVE A REPLY

Please enter your comment!
Please enter your name here