താലിബാനുമായുള്ള സമാധാന ചര്‍ച്ച അമേരിക്ക റദ്ദാക്കി

താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ടുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ട്.

വാഷിങ്ഡണ്‍: കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുക്കാത്തതിനു പിന്നാലെ താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ടുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവുമായുള്ള സമാധാന ഉടമ്പടി ഉണ്ടാക്കാനുള്ള തീരുമാനവും പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്.

അമേരിക്കയും താലിബാനുമിടയില്‍ നടക്കുന്ന 18 വര്‍ഷങ്ങളായുള്ള സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചക്ക് ഒരുങ്ങുന്നതിനിടെയാണ് കാബൂളില്‍ താലിബാന്‍ കാര്‍ബോംബാക്രമണം നടത്തുകയും സൈനികനടക്കം 12 പേര്‍ മരണപ്പെടുന്നതും.

അമേരിക്ക സൈനികരെ പിന്‍വലിക്കുകയാണെങ്കില്‍ അഫ്ഗാനിസ്ഥനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്ന ധാരണയില്‍ ഉടമ്പടി ഉണ്ടാക്കാനിരുന്നത്. അതിനിടയിലാണ് കാബൂളിലെ അക്രമണം ഉണ്ടാവുന്നത്. ഇത് ഉടമ്പടി പിന്‍വലിക്കുന്നതിന് കാരണമായി.

Content Highlights: America calls off meeting with Taliban.