റിപ്പോ നിരക്കിൽ കുറവ് വരുത്തി ആര്‍ബിഐ; പൊതുജനങ്ങള്‍ക്കും ഗുണം ലഭിച്ചേക്കാം

4.90 ശതമാനമായുമാണ് കുറച്ചത്.
റിപ്പോ നിരക്കിൽ കുറവ് വരുത്തി ആര്‍ബിഐ; പൊതുജനങ്ങള്‍ക്കും ഗുണം ലഭിച്ചേക്കാം

പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന നിരക്കുകളിൽ 25 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.40 ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.15 ശതമാനമായും 5.40 ശതമാനമായിരുന്ന റിവേഴ്സ് റിപ്പോ നിരക്ക്  4.90 ശതമാനമായുമാണ് കുറച്ചത്. 

ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക്  നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ. ആഗസ്റ്റില്‍ ചേര്‍ന്ന അവസാന യോഗത്തില്‍ ഇതിൽ 35 ശതമാനം മാറ്റം വരുത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ നാലാമത്തെ പണനയ അവലോകന യോഗമാണിത്.

ഫ്ലോട്ടിങ് പലിശ നിരക്കില്‍ നൽകുന്ന വായ്പകളെ ആര്‍.ബി.ഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര ബാങ്കിന്റെ നിര്‍ദേശപ്രകാരം  എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകൾ ഫ്ലോട്ടിങ് വായ്പകള്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു.

ഇത്തരത്തിൽ തുടര്‍ച്ചയായി ആര്‍ബിഐ വായ്പാ നിരക്കുകള്‍ കുറയ്ക്കുന്നതിന്റെ ഗുണം പൊതുജനങ്ങള്‍ക്കും കിട്ടാൻ സാധ്യതയുണ്ട്. ഇത് ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാനും പണ ലഭ്യത കൂട്ടി സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനും സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ. 

Content Highlights: RBI reduced its repo rate