ഏഴു മാസങ്ങൾ കൊണ്ട് പതിനാലു കൊടിമുടികൾ കീഴടക്കി നേപ്പാൾ പർവ്വതാരോഹകൻ നിർമൽ പൂജ ചരിത്രത്തിലേക്ക്

ഏഴു മാസങ്ങൾ കൊണ്ട് പതിനാലു കൊടിമുടികൾ കീഴടക്കി ചരിത്രം സൃഷ്ടിച്ച് നിർമൽ ഡായ് എന്നറിയപ്പെടുന്ന നിർമൽ പൂജ. നേപ്പാൾ പർവ്വതാരോഹകനായ പൂജ 8,000 മീറ്റർ ഉയരമുള്ള ചൈനയിലെ ശിശങ്കപമാ കൊടുമുടി ചൊവ്വാഴ്ച രാവിലെയാണ് പൂജ അതിവിജയകരമായി കീഴടക്കിയത്. ഇതായിരുന്നു പൂജ കയറുന്ന അവസാനത്തേതും പതിനാലാമത്തേതുമായ കൊടുമുടി. ഏഴുമാസങ്ങൾ കൊണ്ടാണ് പൂജ തൻറെ ദൌത്യം പൂർത്തിയാക്കിയത്.

ചൊവ്വാഴ്ച രാവിലെയാണ് “മിഷൻ അച്ചീവ്ഡ് സെയ്‌സ് നിർമൽ പൂജ ഫ്രം ശിശങ്കപമാ 14 പീക്‌സ് 7 മണ്തസ് ഹിസ്റ്ററി”എന്ന് പൂജ ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ സമയം 8 .58 നു ആയരിക്കും പൂജ ശിശങ്കപമയുടെ മുകളിൽ എത്തിയെത്തിയിട്ടുണ്ടാകുക എന്നാണ് കണക്കാക്കുന്നത്.

മൌണ്ട് എവറസ്റ്റ് , കാഞ്ചൻജംഗ , ലഹോട്സ്, അന്നപൂർണ, ധനുലഗിരി, മനസലു, നേപ്പാളിലെ മകാ ലു തുടങ്ങിയവയാണ് പൂജ കീഴടക്കിയ മറ്റു കൊടുമുടികൾ. ബ്രിട്ടീഷ് നേവിയിലെ മുൻ പ്രത്യക ഗുർഖാ കമാൻഡോ ആയിരുന്നു നിർമൽ പൂജ.

Content Highlights: Nepal climber scripts history by climbing 14 peaks in 7 months.