ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍

chance of terrorist attack

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികളായ മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐബി എന്നിവരാണ്  ഒരേ സമയം കേന്ദ്ര സര്‍ക്കാരിന് ഭീകരാക്രമണ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. 

മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികളും ഒരേ സമയം മുന്നറിയിപ്പ് നല്‍കിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തിലെടുത്ത് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയൊരുക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഭീകരരുടെ ഔട്ട്‌സ്റ്റേഷനില്‍ നിന്നുള്ള സന്ദേശം ഡീകോഡ് ചെയ്തതില്‍ നിന്നാണ് ആക്രമണ സാധ്യതയുള്ളതായി  മുന്നറിയിപ്പ് ലഭിച്ചത്. അയോധ്യ വിധി വന്നതിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

അയോധ്യ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂന്ന് സംസ്ഥാനത്തേയും മുഖ്യമന്ത്രിമാരെ അമിത് ഷാ നേരിട്ട് വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മൂന്ന് സംസ്ഥാനങ്ങളും അതീവ സുരക്ഷയിലാണ്. അതുപോലെ ബെംഗളൂരു, മുംബൈ, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി എന്നിവടങ്ങളില്‍ കനത്ത ജാഗ്രത തുടരുന്നുണ്ട്. 

നബിദിനാഘോഷം പരിഗണിച്ച് കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞയില്‍ ഇന്ന് ഇളവ് പ്രഖ്യാപിചിച്ചിട്ടുണ്ട്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര എന്നി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ പതിനൊന്നാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Content highlights; Terror attack threat in three states in India reported by three intelligence agencies. 

LEAVE A REPLY

Please enter your comment!
Please enter your name here