മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ പൊളിച്ചുനീക്കും

maradu flat

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കും. കൊച്ചി ചീഫ് സെക്രട്ടറി ടോം ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ചില സാങ്കേതിക കാരണങ്ങള്‍ക്കൊണ്ടാണ് ഫ്‌ളാറ്റ് പൊളിക്കല്‍ ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ എത്രത്തോളം സ്‌ഫോടന വസ്തുക്കള്‍ വേണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ മാത്രമേ തീരുമാനമാവുകയുള്ളു. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ കാലതാമസമുണ്ടായതിനുള്ള വിശദീകരണം സുപ്രീംകോടതിയെ അറിയിക്കും. 

ഫ്‌ളാറ്റ് പൊളിക്കുന്ന ആദ്യ ദിവസമായ ജനുവരി 11 ന് ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളായിരിക്കും നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിച്ച് നീക്കുക. തൊട്ടടുത്ത ദിവസം തന്നെ  സമാനമായ രീതിയില്‍ ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നി ഫ്ളാറ്റ് സമുച്ചയങ്ങളും സമാനരീതിയില്‍ പൊളിച്ചുനീക്കും. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിലൂടെ ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Content highlight; Cochin Maradu flats demolition date confirmed on January  11 and 12 

LEAVE A REPLY

Please enter your comment!
Please enter your name here