യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

kim jong un

യു എസിനു ക്രിസ്മസ് സമ്മാനം ഉടൻ തന്നെ ഉണ്ടെന്ന് മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തര കൊറിയ വിദേശകാര്യ വകുപ്പിലെ ഒന്നാം ഉപമന്ത്രി റി തേ സോങ്ങാണ് ഭീഷണിയോട് സാമ്യമുള്ള സമ്മാന വാഗ്ദാനം നടത്തിയത്. ചൈനയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കൊറിയൻ വിശുദ്ധ പർവതം കിo സന്ദർശിച്ചതിനു പിന്നാലെയാണ് കൊറിയയുടെ ഈ മുന്നറിപ്പ്.

വെള്ളക്കുപ്പായം അണിഞ്ഞു കുടുംബ ചിഹ്നം ആയ വെള്ളക്കുതിരകളുടെ പുറത്തിരുന്നാണ് ഉത്തര കൊറിയൻ ഭരണാധികാരി കിo ജോങ് ഉൻ പർവതം സന്ദർശിക്കാൻ എത്തിയത്. കൂടെ ഭാര്യ റി സോൾ ജുവും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സന്ദർശനത്തിന് ശേഷം സുപ്രധാന പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.

ആണവ മിസൈൽ പരീക്ഷങ്ങൾ നിർത്തിവയ്ക്കുന്നതിൻ്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ യുഎസ് കടുത്ത ഉപരോധം തുടരുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് കൊറിയൻ മുന്നറിയിപ്പുകൾ എത്തുന്നത്. 2017 -ൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആദ്യ പരീക്ഷണം നടത്തിയതും യുഎസിനുള്ള ക്രിസ്മസ് സമ്മാനം എന്ന് വിശേഷിപ്പിച്ചായിരുന്നു.

Content Highlights: Kim Jong un’s Xmas gift to the US

LEAVE A REPLY

Please enter your comment!
Please enter your name here