എന്‍സിപി നേതാവും മുന്‍ കാബിനറ്റ് മന്ത്രിയുമായ ജയ്ദത്ത് ക്ഷിര്‍സാഗര്‍ ശിവസേനയിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് അനുകൂലമാവുന്ന സാഹചര്യത്തിലാണ് ജയ്ദത്ത് ഉദ്ദവ് ഥാക്കറെയുടെ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്.
എന്‍സിപി നേതൃത്വത്തില്‍ നിന്നും ജയ്ദത്തിനെ മാറ്റി ധനഞ്ജയ് മുണ്ഡെയ്ക്ക് പ്രാധാന്യം നല്‍കുന്നതില്‍ എതിര്പ്പുണ്ടായിരുന്ന ജയ്ദത്ത് ഉടന്‍ ശിനസേനയിലേക്ക് ചേരുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. പിന്നീട് ജയ്ദത്ത് ശിവസേന സ്ഥാനാര്‍ത്ഥി പ്രീതം മുണ്ഡെയ്ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജയ്ദത്ത് ശിവസേന നേതാവായ ഉദ്ദവ് ഥാക്കറെയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പാര്‍ട്ടിയില്‍ ചേരുന്നതിനെ എതിര്‍ക്കുകയും താന്‍ അദ്ദേഹത്തിന് പുതുവത്സരാശംസകള്‍ നല്‍കാന്‍ പോയതെന്നുമാണ് ജയ്ദത്ത് പ്രതികരിച്ചത്. ആകെ 48 ലോക്‌സഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് നടന്ന മെയ് 19 നാണ് പോളിങ് നടന്നത്.