ഷുക്കൂര്‍ വധക്കേസ്; സെഷന്‍സ് കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തലശേരി സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐ ഹര്‍ജി പരിഗണിക്കവേയാണ് സ്റ്റേ. കേസിലെ പ്രതികളായ പി.ജയരാജന്‍ ടി.വി.രാജേഷ് എംഎല്‍എ തുടങ്ങിയ 34 പേര്‍ക്കും നോട്ടീസ് അയക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തലശേരി സെഷന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സ്റ്റേ.
തലശേരി സെഷന്‍സ് കോടതിയിലാണ് ഇപ്പോള്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പി.ജയരാജന്‍ 33ാം പ്രതിയും ടി.വി.രാജേഷ് എംഎല്‍എ 34-ാം പ്രതിയുമായുള്ള പ്രതി പട്ടികയാണ് പോലീസ് സര്‍പ്പിച്ചിട്ടുള്ളത്. കേസ് ഏറ്റെടുത്തതു മുതല്‍ തന്നെ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് സ്വദേശിയും എം എസ് എഫ് ഭാരവാഹിയുമായിരുന്ന അരിയില്‍ ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here