ശാന്തിവനം; ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു

ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പത്തുദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി. വൈദ്യുതിലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി എടുത്ത നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്‍കി.

തുടര്‍ന്ന് കെഎസ്ഇബി വൈദ്യുതി ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു. വിഷയത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും കെഎസ്ഇബിയോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.