അധ്യക്ഷപദവിയില്‍ ഒബിസി എസ്സി-എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പില്‍ കനത്ത പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് ഒബിസി എസ്സി- എസ്ടി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണം എന്ന് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അധ്യക്ഷപദവിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആളാവണമെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതിയില്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേര് വന്നിരുന്നെങ്കിലും രാഹുല്‍ അതിനെ പിന്തുണച്ചില്ല.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും രാഹുല്‍ മാറി നില്‍ക്കാന്‍ തീരുമാനം അറിയിച്ചിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാഹുല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല.