നിര്‍മല സീതരാമനെ അഭിനന്ദിച്ച് ദിവ്യ സ്പന്ദനയുടെ ട്വിറ്റ്

ബിജെപി നേതാവ് നിര്‍മലാ സീതാരാമനെ അഭിനന്ദിച്ചു കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന .കേന്ദ്ര ധനകാര്യ മന്ത്രിയായ് ചുമതലയേറ്റ ശേഷമാണ് ദിവ്യയുടെ അഭിനന്ദന ട്വിറ്റ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്ദിരാഗാന്ധിയ്ക്ക് ശേഷം കേന്ദ്ര ധനകാര്യമന്ത്രിയായി ചുമതലയേറ്റ ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍.

‘അഭിന്ദനങ്ങള്‍ നിര്‍മല സീതാരാമന്‍, 1970 ല്‍ ഇന്ദിരാ ഗാന്ധി എന്ന വനിതയ്ക്ക് ശേഷം മറ്റൊരു സ്ത്രീ കേന്ദ്ര ധനകാര്യമന്ത്രിയായ് ചുമതലയേല്‍ക്കുന്നത് മൊത്തം സ്ത്രീകളെയും അഭിമാനപ്പെടുത്തുന്നു, നമ്മുടെ ജിഡിപി മോശം നിലയിലാണ്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങള്‍ക്ക് പരമാവധി ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളുടെ പിന്തുണ ഉണ്ട്, നല്ല ആശംസകള്‍, എന്നാണ് ദിവ്യസ്പന്ദന ട്വിറ്റ് ചെയ്തു.

ദിവ്യ സ്പന്ദനയ്ക്ക് പുറമെ മെഹ്ബൂബ മുഫ്തിയും നിര്‍മല സീതാരാമനെ അഭിന്ദിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു നിര്‍മല സീതരാമന്‍.

LEAVE A REPLY

Please enter your comment!
Please enter your name here