സാമ്പത്തിക പാക്കേജ്; രണ്ടാം ഘട്ട പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന് 

FM Sitharaman’s 2nd phase of the announcement on the economic package today at 4 pm

കേന്ദ്ര സര്‍ക്കാരിൻ്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിൻ്റെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങൾ ഇന്ന് നടക്കും. ഇതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെെകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ കാണും. ബുധനാഴ്ച വൈകിട്ടാണ് ആദ്യ ഘട്ട പ്രഖ്യാപനങ്ങള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നു ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 

ചെറുകിട ബിസിനസുകാര്‍ക്ക് വിവിധ വായ്പകള്‍ ഉറപ്പാക്കുന്ന പാക്കേജാണ് ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് അറിയിച്ച ധനമന്ത്രി ഇവയുടെ നിര്‍വചനവും മാറ്റിയതായി വ്യക്തമാക്കിയിരുന്നു. വ്യക്തിയുടെ വരുമാനത്തില്‍ നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ ആദ്യഘട്ട പ്രഖ്യാപനത്തിൽ ജനങ്ങളുടെ കെെകളിൽ പണം എത്തുന്ന മാർഗങ്ങളൊന്നും പ്രഖ്യാപിച്ചില്ലെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങൾക്ക് സഹായകമായ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

content highlights: FM Sitharaman’s 2nd phase of the announcement on the economic package today at 4 pm

LEAVE A REPLY

Please enter your comment!
Please enter your name here