ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ഗൂഡാലോചനയെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ കെ പട്നായിക്ക് സമിതി കണ്ടെത്തിയതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ കുടുക്കി അതുവഴി സുപ്രീം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാൻ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്ന് എ കെ പട്നായിക് സമിതി കണ്ടെത്തിയതായാണ് പുറത്തുവരുന്ന സൂചനകൾ.
ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്നതിനുള്ള തെളിവുകള്‍ ജസ്റ്റിസ് എ കെ പട്നായിക്കിന് ലഭിച്ചെന്ന് ടെലഗ്രാഫ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസം സുപ്രീം കോടതിക്ക് ജസ്റ്റിസ് എ.കെ പട്നായിക്ക് തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗൂഡാലോചനയെപ്പറ്റി വിശദമായ അന്വേഷണം നടത്താൻ സി.ബി.ഐ, ഐ.ബി ,ദില്ലി പൊലീസ് എന്നീ ഏജൻസികളെ ചുമതലപ്പെടുത്തണമെന്ന് ജസ്റ്റിസ് എ കെ പട്നായിക്ക് ശുപാര്‍ശ ചെയ്തേക്കും
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പരാതി നേരത്തെ ജസ്റ്റിസ് എസ് എ ബാബ്ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. തെളിവെടുപ്പിനായി രണ്ടു തവണ യുവതി ഹാജരായിരുന്നു. ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് ആരോപിച്ച് തുടര്‍ന്നുള്ള സിറ്റിങ്ങില്‍ നിന്ന് യുവതി വിട്ടുനിൽക്കുകയായിരുന്നു.