മരടിലെ ഫ്‌ളാറ്റുകള്‍ തല്‍കാലം പൊളിച്ചു നീക്കേണ്ടെന്ന് സുപ്രീം കോടതി

മരടിലെ ഫ്‌ളാറ്റുകള്‍ തല്‍കാലം പൊളിച്ചു നീക്കേണ്ടെന്ന് സുപ്രീം കോടതി വിധി. ആറ് ആഴ്ചത്തേക്ക് പൊളിക്കേണ്ടതില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്.

തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ചതാണ് മരടിലെ അഞ്ചു ഫ്‌ളാറ്റുകള്‍. ഇനിയും ഒരു പ്രളയം കൂടി താങ്ങാനാവില്ലെന്നു കാണിച്ചാണ് ഒരാഴ്ചയ്ക്കകം പൊളിച്ചു നീക്കണമെന്ന് വിധി വന്നത്. ഒരു മാസത്തിനകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് വിധി വന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.

എറണാകുളം മുന്‍സിപ്പാലിറ്റിയിലെ ഹോളി ഫെയ്ത് അപാര്‍ട്‌മെന്റ്, ജെയ്ന്‍ ഹൗസിങ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്.