ജോസ് കെ മാണിയെ ചെയര്‍മാനായി അംഗീകരിക്കില്ല; നിയമപോരട്ടത്തിനൊരുങ്ങി ജോസഫ് വിഭാഗം

ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിക്കില്ലെന്ന നിലപാടിലുറച്ച് പി.ജെ. ജോസഫ് വിഭാഗം. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് സ്ഥാപിച്ച് കിട്ടാന്‍ നിയമപോരാട്ടത്തിനിറങ്ങാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനമെന്ന് സൂചന. അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതും ആലോചനയിലുണ്ടെന്നും ജോസഫ് വിഭാ​ഗം വ്യക്തമാക്കുന്നു. ഭാവി കാര്യങ്ങള്‍ ആലോചിക്കാനായി പി.ജെ. ജോസഫ് വിളിച്ച യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി.എഫ് തോമസും പങ്കെടുത്തു.

സി.എഫ് തോമസിനെ യോഗത്തിലെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ജോസഫ് വിഭാഗം വിലയിരുത്തുന്നത്. ഇതോടെ ആകെയുള്ള അഞ്ച് എം.എല്‍.എമാരില്‍ മൂന്ന് പേരും ജോസഫ് വിഭാഗത്തിനൊപ്പമാണ്. അതിനാല്‍ തന്നെ ഇന്നത്തെ യോഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗമാക്കി മാറ്റാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നിയമപരമായി മുന്നോട്ട് പോയാല്‍ വിജയിക്കാന്‍ കഴിയും എന്നതാണ് ഇന്നത്തെ യോഗത്തിലുയര്‍ന്ന പൊതു വികാരം.

അതേസമയം, നിയമസഭയിലെ കേരള കോൺഗ്രസിൻെറ കക്ഷി നേതാവിനെ ചെയർമാൻ ജോസ്​ കെ.മാണിയുടെ സമയമനുസരിച്ച്​ തീരുമാനിക്കുമെന്ന്​ റോഷി അഗസ്​റ്റിൻ എം.എൽ.എ. ചെയർമാൻെറ സാന്നിധ്യത്തിലെ പാർലമ​െൻററി പാർട്ടി യോഗം വിളിക്കാൻ സാധിക്കു. ചെയർമാൻ പ​ങ്കെടുത്തില്ലെങ്കിൽ പാർലമ​െൻററി പാർട്ടി യോഗത്തിൽ എം.എൽ.എമാർ പ​ങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.