പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച് ചിന്തിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മക പ്രതിപക്ഷമായി സഭാ പ്രവർത്തനങ്ങളിൽ ഇടപ്പെടുമെന്നാണ് പ്രതീക്ഷ. പാർലമെന്റിൽ പ്രതിപക്ഷത്തിൻെറ പങ്കിനെ സർക്കാർ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള്‍ പാര്‍ലമെന്റ് അംഗങ്ങളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദശകങ്ങള്‍ക്ക് ശേഷമാണ് ഒരു സര്‍ക്കാര്‍ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങള്‍ ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് നല്കി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.