കാര്‍ട്ടൂണ്‍വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് എ.കെ.ബാലന്‍

കാര്‍ട്ടൂണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. സര്‍ക്കാരിനെ ഒരുവിഭാഗത്തെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാഅക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്ക് ഇല്ലെങ്കിലും മറ്റ് പലര്‍ക്കുമുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരുവിധ അസഹിഷ്ണുതയുമില്ല. ലളിതകലാ അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമപ്രകാരമാണ്. ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിന്റേത് മാത്രമല്ല സര്‍ക്കാര്‍. ലളിതാകലാ അക്കാദമി ഇക്കാര്യത്തിലെടുക്കുന്ന തുടർനടപടികള്‍ സര്‍ക്കാര്‍ പിന്നീട് പരിശോധിക്കും.-അദ്ദേഹം പറഞ്ഞു.

മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് സര്‍ക്കാരല്ല പറഞ്ഞത്. ഏത് വിഭാഗത്തിനെതിരായാണോ ചിഹ്നം പ്രത്യക്ഷപ്പെട്ടത് അവരാണ് പറയുന്നത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അത് പുനപരിശോധിക്കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.