ഉദ്ധവിനെ വിമർശിക്കുന്ന കാർട്ടൂൺ ഷെയർ ചെയ്ത സെെനികനെ ക്രൂരമായി മർദ്ദിച്ച് ശിവസേന

Ex-Navy Officer Beaten For Sharing Uddhav Thackeray Cartoon

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത മുൻ സെെെനിക ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. മുംബെെയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവെച്ചാണ് 65കാരനായ മദൻ ശർമയെ ഇവർ മർദ്ദിച്ചത്. മർദ്ദനത്തിൽ മദൻ ശർമയ്ക്ക് കണ്ണിലും മുഖത്തും സാരമായി പരിക്കേറ്റു. സംഭവത്തിൽ ആറ് ശിവസേന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്തവരിൽ ഒരാൾ സേനയിലെ ശാഖപ്രമുഖരിൽ ഒരാളായ കമലേഷ് ശർമയാണ്. രണ്ടുപേർ ഒളിവിൽ പോയിട്ടുണ്ട്. 

റസിഡൻഷ്യൽ അസോസിയേഷൻ്റെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ മദൻ ഷെയർ ചെയ്തത്. പിന്നാലെ കമലേഷ് കദം എന്നയാൾ പേരും മേൽവിലാസവും അന്വേഷിച്ച് ഇദ്ദേഹത്തെ വിളിച്ചിരുന്നു.പിന്നീട് ഉച്ചയ്ക്ക് ശേഷം വീടിന് പുറത്തേക്ക് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. മാസ്ക് ധരിച്ച ഒരുകൂട്ടം ആളുകൾ ശർമയെ മർദിക്കുന്നതിൻ്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കൾ മർദനമേറ്റ മദൻ ശർമയുടെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. അതേസമയം മദൻ ഷെയർ ചെയ്ത കാർട്ടൂൺ ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. 

ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ ഷെയർ ചെയ്ത റിട്ടയേഡ് സൈനികനെ ശിവസേനക്കാർ ക്രൂരമായി മർദ്ദിച്ചു

content highlights: Ex-Navy Officer Beaten For Sharing Uddhav Thackeray Cartoon