കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾക്കാണ് ഇത് ബാധകമാവുകയെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു.
പ്രളയം നാശം വിതച്ച സംസ്ഥാനത്ത് കർകർക്ക് ആശ്വാസം പകരുന്നതാണ് നിലവിലെ തീരുമാനം. ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളിൽ 2014 ഡിസംബർ 31 വരെയും എടുത്ത കര്‍ഷിക കടങ്ങളെയാണ് എഴുതിത്തള്ളുന്നതിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.