
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചു. 2019-20 സാമ്പത്തികവര്‍ഷം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയാണു ലക്ഷ്യമിടുന്നതെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.ഇന്ധന വിലയില്‍ കുറവ് വരുമെന്നും സര്‍വേയില്‍ പറയുന്നു.
കാര്‍ഷിക രംഗത്ത് 2.9 ശതമാനം ഇടിവുണ്ടായി. 2018ല്‍ പൊതുധനകമ്മി 6.4 ശതമാനമായിരുന്നത് 2019ല്‍ 5.8 ശതമാനമായി കുറഞ്ഞുവെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.