ന്യൂഡല്‍ഹി: കര്‍ണാടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് അംഗങ്ങളായ കൊടിക്കുന്നേല്‍ സുരേഷ്, അധീര്‍ ചൗധരി എന്നിവരാണ് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ കൂട്ടമായി രാജി വച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതോടെ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിക്കുമെന്ന അവസ്ഥയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദം നല്കി പ്രശ്നത്തിന് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും എംഎല്‍എമാര്‍ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.
ഇന്ന് ചേരാനിരിക്കുന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്പീക്കര്‍ വിമത എംപിമാര്‍ നല്കിയ രാജിയില്‍ ഇന്ന് തീരുമാനമെടുക്കും.