ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യയും കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി.
കഴിഞ്ഞ ദിവസം കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത പശ്ചാത്തലം ചര്‍ച്ച ചെയ്തു. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്ത വയനാട്ടിലെ എട്ടായിരത്തോളം കര്‍ഷകര്‍ക്കാണ് നോട്ടീസ് ബാങ്കുകളില്‍ നിന്ന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് പല കര്‍ഷകരുടേയും ആത്മഹത്യക്ക് കാരണമാവുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
റിസര്‍വ് ബാങ്കിനോട് കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നും ജപ്തി നോട്ടീസ് നല്‍കി കര്‍ഷരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്രത്തോട് രാഹുല്‍ ആവശ്യപ്പെട്ടു. ബജറ്റില്‍ കര്‍ഷകര്‍ക്കായി ഒന്നുമില്ലെന്നും കര്‍ഷകര്‍ ദുരിതത്തിലാണെന്നും ലോക്‌സഭയില്‍ രാഹുല്‍ ഉന്നയിച്ചു.