തെരേസ മേ ഇന്ന് സ്ഥാനമൊഴിയും; ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍ : ബ്രിട്ടനിലെ ഭരണക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പുതിയ തലവനായ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ ആഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ തെരേസ മേക്ക് കഴിയാതെ വന്നതോടെയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.

159,320 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പിലാണ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ടിനെ പിന്നിലാക്കി ബോറിസ് ജോണ്‍സണ്‍ വിജയിച്ചത്. 92,153 വോട്ടുകളാണ്  ബോറിസിന് ലഭിച്ചത്.

പ്രധാനമന്ത്രി തെരേസ മേ ഇന്ന് പാര്‍ലമെന്റില്‍ വിടവാങ്ങൽ പ്രസംഗം നടത്തും. അതിന് ശേഷമായിരിക്കും രാജിക്കത്ത് കൈമാറാന്‍ ബെക്കിങ്ങാം കൊട്ടാരത്തിലേക്ക് പുറപ്പെടുക. രാജി സ്വീകരിച്ചാലുടന്‍ എലിസബത്ത് രാജ്ഞി പുതിയ കക്ഷിനേതാവിനെ പ്രധാനമന്ത്രിയാവാന്‍ ക്ഷണിക്കും. നാളെ രാവിലെയായിരിക്കും ആദ്യ മന്ത്രി സഭായോഗം.