യുകെയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

New UK variant of Covid may be more deadly: Boris Johnson

യുകെയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ധേഹം പറഞ്ഞു. കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിന് പുറമേ വകഭേദം വന്ന വൈറസിന് ഉയർന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

എന്നാൽ മരണ സംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നില നിൽക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാർക്ക് 30 മുതൽ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലൻസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ കോവിഡ് സ്ഥിതി മോശമാകുന്നതിൽ വകഭേദം വന്ന വൈറസിനെ കുറ്റപെടുത്തുകയാണ് ബോറിസ് ജോൺസൺ.

വെള്ളിയാഴ്ച 1401 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 95981 ആയി. കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് മരണങ്ങൾ 16 ശതമാനമാണ് ഉയർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപെട്ടവരുടെ എണ്ണം കൊവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രിൽ മാസത്തേക്കാൾ ഇരട്ടിയിലധികമാണ്.

Content Highlights; New UK variant of Covid may be more deadly: Boris Johnson