ഇറാനെ ചെറുക്കാന്‍ ആരോ-3 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്ററുമായി ഇസ്രയേല്‍

ജറുസലം: ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിന് ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം ഒരുക്കി ഇസ്രയേല്‍. യുഎസിലെ അലാസ്‌കയില്‍ നടത്തിയ ആരോ-3 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അന്തരീക്ഷത്തിന് മുകളിലായി ലക്ഷ്യം ഭേദിച്ചതായും അവകാശപ്പെട്ടു.

രാജ്യസുരക്ഷയുടെ വന്‍ നേട്ടമാണിതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. ഏത് ശത്രുവിനേയും നേരിടാന്‍ ഇസ്രായേലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ സാമ്പത്തിക സഹായത്തോടെയാണ് അന്തരീക്ഷത്തിന് പുറത്തുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രായേല്‍ ഒരുക്കിയത്.