കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കുവാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലിന്റെ ഉത്തരവ് ഉള്‍പ്പടെയാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും ജേക്കബ് തോമസ് കത്ത് നല്‍കിയത്.
സര്‍ക്കാര്‍ മൂന്നുതവണ സസ്പെന്‍ഡ് ചെയ്ത ഡി.ജി.പി ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. പോലീസില്‍ ഒഴിവില്ലെങ്കില്‍ തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. വൈരാഗ്യത്തോടെ തന്നെ വേട്ടയാടുകയാണ് എന്ന ജേക്കബ് തോമസിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു ട്രിബ്യൂണല്‍ വിധി. തുടര്‍ച്ചയായുള്ള സസ്പെന്ഷന് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.