ദില്ലി: ഡെലിവറി ബോയ് അഹിന്ദു ആയതിന്റെ പേരില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കി വിവാദത്തിലായ അമിത് ശുക്ലക്കെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന് രംഗത്ത് വന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തസ്ലിമ നസ്രിന്റെ ചിത്രത്തിന് താഴെ അമിത് ശുക്ല അശ്ലീല കമറ്റ് ഇട്ടിരുന്നു. ഹാര്‍വാര്‍ഡ് കെന്നഡി സ്കൂളില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെയുള്ള ചിത്രം എന്ന കുറുപ്പില്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിനടിയിലാണ് അമിത് ശുക്ല അശ്ലീല കമന്റിട്ടത്. സൊമാറ്റോ വിഷയം വന്നതോടെ അമിതിന്റെ കമ്മറ്റിന്റെ സ്ക്രീന്‍ ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ സ്ക്രീന്‍ഷോട്ട് തസ്ലിമയും പങ്കുവച്ചു.
ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത ആളാണോ ഇത് ? ഇയാള്‍ക്ക് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലേ ? അതോ അഹിന്ദുവായതിനാലാണോ എന്നോട് ഇങ്ങനെ പെരുമാറിയത് ? – സ്ക്രീന്‍ ഷോട്ട് അടക്കം തസ്ലിമ ട്വിറ്ററില്‍ തുറന്നടിച്ചു.