രാജ്യത്ത് 50 % പോലീസുകാരും വിശ്വസിക്കുന്നത് മുസ്സിംങ്ങള്‍ കൂടുതല്‍ അക്രമകാരികളെന്ന്

സെന്റെര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംങ്ങ് സൊസൈറ്റി
രാജ്യത്ത് 50 % പോലീസുകാരും വിശ്വസിക്കുന്നത് മുസ്സിംങ്ങള്‍ കൂടുതല്‍ അക്രമകാരികളെന്ന്

സെന്റെര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംങ്ങ് സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം പോലീസുകാരില്‍ 50% പേരും വിശ്വസിക്കുന്നത് മുസ്സീംങ്ങള്‍ കൂടുതല്‍ അക്രമകാരികള്‍ ആണെന്നാണ്.സ്റ്റാറ്റസ് ഓഫ് പോലിസിംഗ് ഇന്‍ഡ്യ 2019 എന്ന പേരില്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 12000 ത്തോളം പോലീസുകാരില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. പഠന വിധേയരായ പോലീസുകാരില്‍ പകുതിയോളം പേര്‍ കരുതുന്നത് ‘The Scheduled Caste and the Scheduled Tribe (Prevention of Atrocities) Act, 1989’ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ വ്യാജമാണെന്നാണ്. 3 ല്‍ 1 പേര്‍ ഗോ വധത്തിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നത് സ്വാഭാവിക സംഭവമായ് മാത്രമാണ് കാണുന്നത്.

ഉത്തരാഖഡ് ,ജാര്‍ഖണ്ഡ്,ബിഹാര്‍,മഹാരാഷ്ട്ര, ബിഹാര്‍ എന്നിങ്ങനെയുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൂന്നില്‍ 2 ഭാഗം പോലീസുകാരും മുസ്സീംങ്ങള്‍ കൂടുതല്‍ അക്രമകാരികള്‍ ആണെന്ന് കരുതുന്നു . ഉത്തരാഖഡിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പോലിസുകാര്‍ അഭിപ്രായപ്പെട്ടത്.  79% പേരും മുസ്സീംങ്ങളെ അക്രമകാരികളാക്കുന്നു. ബിഹാറില്‍ 64% പേരും ,ജാര്‍ഖണ്ഡ് 66 %പേരും, ഉത്തര്‍പ്രദേശിലെ 56 % പേരും ഈ അഭിപ്രായം ഉള്ളവരാണ് .കേരളത്തില്‍ ഈ അഭിപ്രായം ഉള്ളത് 34% പേര്‍ക്കാണ് (4,30) പഞ്ചാബ് (23% ) ആന്ധ്രപ്രദേശ് (33%) ,ഹിമാചല്‍ പ്രദേശ്(37%),എന്നീ സംസ്ഥാനത്തിലാണ് ഏറ്റവും കുറച്ച് പേര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഉത്തര്‍ പ്രദേശിലെയും കര്‍ണ്ണാടകയിലെയും 45 % പോലീസുകാരും പറയുന്നത് ദളിതരാണ് കൂടുതല്‍ അക്രമകാരികള്‍ എന്നാണ്
കേരളത്തില്‍ 16% ശതമാനം പേര്‍ ദളിതരാണ് അക്രമകാരികള്‍ എന്ന് പറയുന്നു. മഹാരാഷ്ട്രയില്‍ 60 % പേര്‍, ഉത്തരാഖഡില്‍ 57% ,ആസാം 44%, വെസ്റ്റ് ബംഗാള്‍ 11% എന്നിങ്ങനെയാണ് ദളിതരെ അക്രമകാരികളായ് കാണുന്നത്.

പോലീസിന്റെ പര്യാപ്തതയും തൊഴില്‍ സാഹചര്യത്തെയും ആസ്പദമാക്കി നടത്തിയ ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് വി. ചെലമേശ്വര്‍ ആണ്. എല്ലാം വിഭാഗങ്ങളും കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും മുസ്സിംങ്ങള്‍ ഹിന്ദുക്കളെ അപേക്ഷിച്ച് കൂടുതല്‍ അക്രമോത്സുകരാണ് എന്ന് ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി പ്രകാശ് സിംഗ് പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.