ചെന്നെയില്‍ സ്ത്രീവിരുദ്ധ പോസ്റ്ററുകളുമായ് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി സ്‌കൂള്‍ അധികൃതര്‍

സ്ത്രീവിരുദ്ധവും സ്വവര്‍ഗ്ഗ രതിയ്‌ക്കെതിരെയുളളതുമായ
ചെന്നെയില്‍ സ്ത്രീവിരുദ്ധ പോസ്റ്ററുകളുമായ് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി സ്‌കൂള്‍ അധികൃതര്‍

ചെന്നെയില്‍ സ്ത്രീവിരുദ്ധവും സ്വവര്‍ഗ്ഗ രതിയ്‌ക്കെതിരെയുളളതുമായ പോസ്റ്ററുകളുമായ് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി സ്‌കൂള്‍ അധികൃതര്‍. അഡയാറിലെ കാര്‍പഗാം ഗാര്‍ഡനിലെ അവ്വായ് ഹോം വനിതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യര്‍ത്ഥികളാണ് പോസ്റ്ററുമായി നഗരത്തില്‍ നിന്നത്. അന്‍പതോളം പെണ്‍കുട്ടികളുള്ള സംഘത്തില്‍ ആറേഴ് അധ്യാപകരും ഉണ്ടായിരുന്നു.

‘മാതാപിതാക്കള്‍ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും ഗേസ്-ഹോമോസ്-ലെസ്ബിയനില്‍ നിന്ന് സംരക്ഷിക്കണം’ , ‘പ്രകോപനപരവും വെളിപ്പെടുത്തുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് മറ്റുള്ളവരുടെ മനസ്സിനെ ദുഷിപ്പിക്കരുത് , ‘ദുപ്പട്ട ഉപയോഗിക്കുന്ന സ്ത്രീകള്‍ അതിനെ നല്ല ഉദ്ദേശ്യത്തിനായി ഉപയോഗിച്ച് ഭയമില്ലാതെ നടക്കുന്നു’ , ‘സെക്സി വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഹ്വാനം ചെയ്യുന്ന വനിതാ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികള്‍ക്ക് ബാര്‍ സംസ്‌കാരം പകര്‍ന്നു കൊടുക്കുന്നു’ , എന്നിങ്ങനെയുള്ള വാചകങ്ങളാണ് പെണ്‍ക്കുട്ടികളുടെ കയ്യിലെ ബോര്‍ഡുകളില്‍ ഉള്ളത്.

സംഭവത്തില്‍ സ്ത്രീകളുടെ സുരക്ഷ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും പോസ്റ്ററുകളില്‍ എഴുതപ്പെട്ടിരുന്ന മുദ്രാവാക്യങ്ങള്‍ എന്താണെന്ന്  ഞങ്ങള്‍ക്ക് സ്‌കൂള്‍ അറിവുണ്ടായിരുന്നില്ലെന്നും കോളേജ്  അധികൃതര്‍ പ്രതികരിച്ചു.
പുരുഷന്മാര്‍ കാമം പ്രകടിപ്പിക്കുന്ന ജീവികള്‍ ആണെന്നും ശരിയായ വസ്ത്രധാരണത്തിലൂടെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്നും പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് ,സ്ത്രീകള്‍ തങ്ങളുടെ മാറിടം പോലും കാണിച്ചുകൊണ്ട് തെരുവുകളിലൂടെ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്നും ഇവര്‍ വിശദീകരിച്ചു.

എന്നാല്‍ ഈ മുദ്രാവാക്യങ്ങള്‍ പിടിച്ചു നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് പോസ്റ്ററില്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമായിരുന്നു അവരെന്നും, വിദ്യാര്‍ത്ഥിനികളെ അധ്യാപികമാരുടെ സദാചാര പോലീസിംഗ് മനോഭാവത്തിന് വിധേയരാക്കുകയായിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.