കൊച്ചിയിൽ സൊമാറ്റോ തൊഴിലാളികള്‍ സമരത്തിലേക്ക്

zomato workers on strike

കൊച്ചി : ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐയുടെ നേത്യത്വത്തില്‍ സൊമാറ്റോ തൊഴിലാളികള്‍ സമരത്തിന് തുടക്കം കുറിച്ചു. ശനിയാഴ്ച മുതലാണ് തോപ്പുപടിയില്‍ സമരം ആരംഭിച്ചത്. കമ്പനി അനാവശ്യമായി ജീവനക്കാരുടെ വേതനത്തില്‍ കുറവ് വരുത്തുന്നതിനെ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ഒരു ഉപഭോക്താവിന് തുടക്കത്തില്‍ 60 രൂപ നല്‍കിയിരുന്ന കമ്പനി പിന്നീട് 30 ആയി കുറച്ചു. കൊച്ചിയില്‍ മാത്രം 230 ലധികം യുവാക്കള്‍ ജോലി ചെയ്യുന്ന സൊമാറ്റയില്‍ പരാതിപ്പെടാന്‍ ഒരു ഓഫിസോ ഇടനിലക്കാരോ ഇല്ല എന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

സൊമാറ്റോയില്‍ ദിവസവും പുതിയ നിയമങ്ങളും നിബന്ധനകളുമാണെന്ന് തൊഴിലാളികള്‍ പറയുന്നു. സോമാറ്റോയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 1500 രൂപ നിക്ഷേപിക്കണം. പതിനൊന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് രണ്ട് ഡെലിവറി എടുത്താല്‍ 400 രൂപയാണ് വേതനം നല്‍കുക എന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന രീതി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ സോമാറ്റോ ജീവനക്കാരുടെ ഫോണിലെ സോമാറ്റോ ആപ്ലിക്കേഷനില്‍ പുതിയ ഒരു എഗ്രിമെന്റ് ഇംഗ്ലീഷില്‍ അവതരിപ്പിക്കുകയും അത് അംഗീകരിച്ചാല്‍ മാത്രമെ ആപ്പ് ഓണ്‍ ആക്കാന്‍ പറ്റുകയുള്ളു എന്ന രീതിയില്‍ നല്‍കുകയും ചെയ്തു. ഇംഗ്ലീഷ് ആയതുകൊണ്ട് തന്നെ തൊഴിലാളികള്‍ വായിച്ചു നോല്‍ക്കാതെ എഗ്രിമെന്റ് എഗ്രി ചെയ്തു. അതിന് ശേഷം ആപ്ലിക്കേഷന്‍ ഓണ്‍ ആക്കി ജോലി തുടങ്ങിയപ്പോള്‍ പതിനൊന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് രണ്ട് ഡെലിവറി എടുത്താല്‍ കിട്ടുന്ന 400 രൂപ പിന്നീട് 5 ഡെലിവറി എടുത്താല്‍ മാത്രമെ കിട്ടുകയുള്ളു എന്നായി. 230 പേര് ആഞ്ച് ഡെലിവറി ചെയ്യുമ്പോള്‍ ആകെ കൊച്ചിയില്‍ കുറഞ്ഞത് 1000 ഡെലിവറി എങ്കിലും ഉണ്ടാവണം. അത് അസാധ്യമായതു കൊണ്ട്തന്നെ ഇങ്ങനെ ജോലിയില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്നാണ് സൊമാറ്റോ തൊഴിലാളികള്‍ പറയുന്നത്.

സൊമാറ്റോ തൊഴിലാളികള്‍ക്ക് കമ്പനി ആവശ്യമായ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ഏജന്‍സി എടുത്തിരിക്കുന്ന ആളുകള്‍ പണം തട്ടുന്നുണ്ടോ എന്ന സംശയവും തൊഴിലാളികള്‍ക്ക് ഉണ്ട്. കൊച്ചിയില്‍ ഒരു കടകളില്‍ നിന്ന് പോലും സൊമാറ്റോ ഡെലിവറി ചെയ്യണ്ട എന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് കൊച്ചി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഗിരിഷ് ഫാക്ട് ഇന്‍ക്വസറ്റിനോട് പറഞ്ഞു.

ഓണ്‍ലൈന്‍ ഫുഡ്/ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഇതിനുമുമ്പും ഫാക്ട് ഇന്‍ക്വറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ വിശദമായ വീഡിയോ താഴെ കൊടുക്കുന്നു.