ആപ്പിൾ ഐഫോൺ 11 സീരീസ് ഉടൻ പുറത്തിറങ്ങും

മൂന്ന് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്ന പാരമ്പര്യം ഈ വർഷവും ആപ്പിൾ തുടരും. ഒ‌എൽ‌ഇഡി സ്ക്രീനുളോട് കൂടിയ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന എൽസിഡി സ്ക്രീനോട് കൂടിയ ഐഫോൺ 11 എന്നിവയാണ് പുറത്തിറങ്ങുന്ന പുതിയ സീരീസിലുള്ളത്.

ആപ്പിൾ ഐഫോണിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ഐഫോൺ 11 ഉടൻ വിപണിയിൽ എത്തും. ചൊവ്വാഴ്ച കാലിഫോർണിയയിലെ ഐക്കണിക് സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വച്ച്  ആപ്പിൾ സിഇഒ ടീം കുക്ക് പുതിയ സീരീസിനെ പരിചയപ്പെടുത്തും. 

മൂന്ന് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്ന പാരമ്പര്യം  ഈ വർഷവും ആപ്പിൾ തുടരും. ഒ‌എൽ‌ഇഡി സ്ക്രീനുളോട് കൂടിയ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന എൽസിഡി സ്ക്രീനോട് കൂടിയ ഐഫോൺ 11 എന്നിവയാണ് പുറത്തിറങ്ങുന്ന പുതിയ സീരീസിലുള്ളത്.

പുതിയ മോഡലിന് ഐഫോൺ എക്‌സ്എസ്  പോലെ 5.8 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ചെറിയ വശങ്ങളോടു കൂടിയവയായിരിക്കും. അതായത് സ്‌ക്രീൻ  ഫോണിൻ്റെ മുൻഭാഗത്ത് കൂടുതൽ നിറഞ്ഞിരിക്കുന്ന രീതി. 

ആപ്പിൾ ഒരു ഹാർഡ്‌വെയർ കമ്പനിയിൽ നിന്ന് സേവന തലത്തിലേക്ക്  മാറാൻ ആഗ്രഹിക്കുന്ന സമയത്താണ് ഈ പുതിയ ലോഞ്ചും. ആപ്പിളിൻ്റെ വരുമാനത്തിൽ ഇപ്പോഴും വലിയൊരു പങ്ക് വഹിക്കുന്നത്  ഐഫോണുകളാണ്. ആപ്പിൾ 11 സീരീസ് ഇന്ത്യ പോലെ വളർന്നുവരുന്ന വിപണികളിൽ ആപ്പിളിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.