നികുതി മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കും: നിര്‍മല സീതാരാമന്‍

പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്താനായെന്നും
നികുതി മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കും: നിര്‍മല സീതാരാമന്‍

രാജ്യത്തെ സാമ്പത്തിക മാധ്യം നേരിടാനുള്ള നടപടികളുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷം അടുത്ത ലക്ഷ്യം നികുതി മേഖലയിലെ പരിഷ്‌കരണമാണെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നുണ്ടെന്നും പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്താനായെന്നും ധനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ബാങ്കുകളില്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി ഈ മാസം 19ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കും. രാജ്യത്ത് നടക്കുന്ന ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. 2020 ജനുവരി മുതല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു. ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബര്‍ 31 വരെ മാത്രമേ ബാധകമാവുള്ളൂ.

രാജ്യത്തെ നാല് പ്രധാന ഗരങ്ങളില്‍ ദുബായ് മാതൃകയില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തും. പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും ധനമന്ത്രി . പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം നടപ്പിലാക്കും, ഇതിനായി 10000 കോടി രൂപ നീക്കിവെക്കും. മുടങ്ങി കിടക്കുന്ന ചെറുകിട പാര്‍പ്പിട പദ്ധതികളെ ഇത് സഹായിക്കും , വീട് പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തവര്‍ക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണോഭക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും ലഭ്യമാക്കുമെന്നും ധനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.