ക്ലാസ് മുറികളില്‍ സെൽഫോണുകൾ കൊണ്ടുവരരുതെന്ന വിലക്ക് അനുസരിക്കാത്ത വിദ്യാര്‍ത്ഥികളുടെ ഫോണ്‍ ചുറ്റിക കൊണ്ട് തകർക്കുന്ന പ്രധാന അധ്യാപകൻ്റെ ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കര്‍ണ്ണാടകയിലെ എംഇഎസ് പിയു കോളേജിലാണ് സംഭവം.
കോളേജിൽ മൊബൈൽ ഉപയോഗിക്കുന്നത് നിരോധിച്ചുണ്ടെങ്കിലും പലരും അവ ഉപയോഗിക്കുന്നത് അധ്യാപകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം താക്കീത് നൽകുകയും ഇനി ശ്രദ്ധയിൽപ്പെട്ടാൽ ഫോൺ നശിപ്പിച്ച് കളയുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാല്‍ വീണ്ടും ഇത് ആവർത്തിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് അധ്യാപകര്‍ ക്ലാസ് മുറിയില്‍ നടത്തിയ പരിശോധനയില്‍ 16 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. പിന്നീട് വിദ്യാര്‍ത്ഥികളോട് കോളേജ് ഹാളിലെത്താന്‍ ആവശ്യപ്പെടുകയും അവരുടെ മുന്നില്‍ വച്ചുതന്നെ ഫോണുകള്‍ ചുറ്റിക ഉപയോഗിച്ച് തല്ലിത്തകർക്കുകയുമായിരുന്നു.
WATCH: A college principal in Karnataka smashes cellphones seized from students with hammer. #Karnataka https://t.co/5Iaghon2Nc pic.twitter.com/0r1XRxIUj6
— TOI Mangaluru (@TOIMangalore) September 14, 2019
Content Highlights: A college principal in Karnataka smashes cellphones seized from students with a hammer.